പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ ധന്യമായ ആഗോള പൗരസ്ത്യ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രം
ABOUT US
ചരിത്രത്താളുകളിലൂടെ
എ.ഡി 1915 ഒക്ടോബര്‍ മാസത്തില്‍ ബഥേല്‍ സെന്റ് ജോര്‍ജ്ജ് പള്ളി എന്ന നാമധേയത്തില്‍ ദേവാലയത്തിന്റെ പണി തുടങ്ങി 1916 ജനുവരി മാസത്തില്‍ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം കാലം ചെയ്‌ത ബസ്സേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി നടത്തി. പ്രസ്തുത ദേവാലയം 1919 ജൂലൈ മാസത്തില്‍ ഉണ്ടായ കാറ്റും മഴയും മൂലം ഇടിഞ്ഞുവീണു. പെട്ടെന്ന് അതേ സ്ഥാനത്ത് തന്നെ ദൈവാലയം പണിതു.
പുതിയ മദ്ബഹായുടെ പണി 1952 ഒക്ടോബര്‍ മാസത്തില്‍ ആരംഭിച്ചു. അതിന്റെ ഉത്തരനിരപ്പു വരെയുള്ള കെട്ട് 1963-ല്‍ പൂര്‍ത്തിയായി. ഈ ഭിത്തി 12-7-1963-ല്‍ ഉണ്ടായ അതിഭയങ്കരമായ മഴ നിമിത്തം ഇടിഞ്ഞു വീഴുകയുണ്ടായി. വീണ്ടും അതേ പ്ലാനില്‍ തന്നെ ഒരു മദ്ബഹാ പണിയണമെന്നുള്ള പൊതു യോഗ തീരുമാനമനുസരിച്ച് 22-8-1963-ല്‍ റവ, വൈദ്യന്‍ യോശുവ കത്തനാര്‍ അവര്‍കളാല്‍ ശിലാസ്ഥാപനം നടത്തപ്പെടുകയും തുടര്‍ന്ന് പണി നടത്തപ്പെടുകയും ചെയ്തു 1971-ല്‍ പുതിയ പള്ളിയുടെ പണി ആരംഭിച്ചു. പുതിയ ദേവാലയത്തിന് പോര്‍ച്ച് ഉള്‍പ്പടെ 90 അടിനീളവും 27 അടി വീതിയുമുണ്ട്. ദേവാലയത്തിന്റെ കൂദാശ 1985 ജനുവരി 9, 10 തീയതികളില്‍ മോറോന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും, മോറോന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കതോലിക്കാ ബാവയുടേയും (അന്ന് നിയുക്ത കാതോലിക്കാ), അഭി.ഗീവര്‍ഗ്ലീസ് മാര്‍ ദീയസ്‌കോറസ് തിരുമേനിയുടെ സഹകരണത്തിലും നടത്തി.
ദൈവാലയത്തിന്റെ സ്ഥലപരിമിതി മനസ്സിലാക്കി ഇരുവശങ്ങള്‍ വീതി കൂട്ടുകയും, അതിനോടനുബന്ധിച്ച് രണ്ട് മദ്ബഹാകള്‍ നിര്‍മ്മിക്കുകയും ചെയ്തു, കുര്‍ബാന അനുഷ്ഠിക്കുവാന്‍ 5 ബലി പീഠങ്ങളുമുണ്ട്.
പരിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ അതിശ്രേഷ്ഠമായ മദ്ധ്യസ്ഥതയുള്ള ഈ ദൈവാലയത്തെ, പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാ പോലീത്തയുമായ മോറോന്‍ മാര്‍ ബസ്സേലിയോസ് മര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തിരുമനസ്സുകൊണ്ട് നമ്പർ 39/2011 കല്പന പ്രകാരം നല്ലില സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി എന്ന പേരിൽ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തപെട്ടു. 2011 മെയ് 2-ാം തീയതി തീർത്ഥാടന പ്രഖ്യാപനം സമ്മേളനം നടത്തപ്പെട്ടു.
പരിശുദ്ധ എപ്പിസ്‌ക്കോപ്പന്‍ സുന്നഹദോസ് ഇടവകയുടെ അപേക്ഷ പരിഗണിച്ച് നമ്പര്‍ HES/HH/75/2011 കല്പന പ്രകാരം നവംബര്‍ മാസം 11-ാം തീയതി പരിശുദ്ധ പരുമല തിരുമേനിയുടെ തിരു ശേഷിപ്പ് അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപൊലീത്താ തിരുമനസ്സിന്റേയും അഭിവന്ദ്യ പൗലോസ് മാര്‍ പക്കോമിയോസ് തിരുമനസ്സിന്റേയും പ്രധാന കാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠിക്കുകയുണ്ടായി എല്ലാ മാസവും 2-ാം ശനിയാഴ്ച ജോര്‍ജജിയന്‍ ധ്യാനവും എല്ലാ 4-ാം ശനിയാഴ്ച സന്ധ്യ നമസ്ക്കാരത്തിനു ശേഷം പരുമല തിരുമേനിയുടെ നാമത്തിൽ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തുന്നു.
ഇപ്പോൾ ഈ ദൈവാലയത്തിൽ 435 ഭവനങ്ങൾ ഉണ്ട്. 12 കുരിശടികളും, ഒരേക്കർ 34 സെന്റ് വസ്തു വും, പള്ളിയോട് ചേർന്ന് ഒരു പാഴ്സനേജും ഉണ്ട്. പള്ളിയുടെ ചുമതലയിൽ ബഥേൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിൽ ഒരു സ്കൂളും പ്രവർത്തിച്ചു വരുന്നു. സഭയിലെ എല്ലാ ആത്മീയ സംഘടനകളും, ഇടവകയിലെ ഭവനങ്ങളെ 8 വാർഡുകളായി വിഭജിച്ച് പ്രാർഥനായോഗങ്ങളും നടന്നുവരുന്നു. ഇപ്പോൾ ഇടവകയിൽ 5 പട്ടക്കാരും മരുമക്കളായ 5 പട്ടക്കാരും ഉണ്ട്. ഫാ. ഗീവർഗ്ഗീസ്, മത്തായി, ഫാ. വി.കെ. ഡാനിയേൽ, ഫാ. , ജോഷം വൈദ്യൻ, ഫാ. പി.എം. ജോർജ്ജ്, അലക്സാണ്ടർ, ഫാ. എം. തോമസുകുട്ടി, ഫാ. സ്റ്റീഫൻ വൈരമൺ, ഫാ. ഫിലിപ്പ് മാത്യു, ഫാ. റെജി ലൂക്കോസ്, ഫാ. കെ. കെ. തോമസ്, ഫാ. വർഗ്ഗീസ് കോശി, ഫാ. ജേക്കബ് ജോർജ്, ഫാ. ജേക്കബ് പണിക്കർ, സജീവ് വർഗ്ഗീസ്, ഫാ.വി.ജി കോശി വൈദ്യൻ, ഫാ.ജോസ് എം ദാനിയേൽ, ഫാ.ജോൺ പണിക്കർ കോർ എപ്പിസ്കോപ്പ,ഫാ. മാത്യൂ എബ്രഹാം തലവൂർ എന്നിവർ വികാരിമാരായിരുന്നു. ഇപ്പോഴത്തെ വികാരിയായി ഫാ ബേസിൽ ജെ പണിക്കർ സേവനമനുഷ്ടിക്കുന്നു.